ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണത്തിൽ 5 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതിനു ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി ബിപിൻ റാവത്തുമായി ചർച്ച നടത്തി. പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രത്യാക്രമണം.
ALSO READ: ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം; പ്രസിഡന്റിന് തിരിച്ചടി
ഇന്ത്യൻ സൈന്യം ഭീകരരുടെ 4 ലോഞ്ച് പാടുകൾ തകർത്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന് രാജ്യനാഥ് സിംഗിനെ ബിപിൻ റാവത്ത് അറിയിച്ചു. അതേസമയം, ഇസ്ലാമാബാദിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മിഷണറെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ALSO READ: കേരള തീരത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
താങ്ധർ സെക്ടർ മേഖലയിലെ നീലം താഴ് വരയിലുള്ള ക്യാമ്പുകൾക്ക് നേരെ ആയിരുന്നു ആക്രമണം. വലിയ തെരെഞ്ഞെടുപ്പുകൾ വരുമ്പോൾ പ്രത്യാക്രമണങ്ങൾ ഉണ്ടാകുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Post Your Comments