Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsUK

‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം; പ്രസിഡന്റിന്‌ തിരിച്ചടി

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുളള ബ്രെക്സിറ്റ് നീട്ടാൻ പാർലമെന്റ് തീരുമാനിച്ചു. അപ്രതീക്ഷിതമായി ബോറിസ് ജോൺസന് നേരിട്ട തിരിച്ചടിയാണ് ഇത്. ഇത് സംബന്ധിച്ച ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു ‘സൂപ്പർ സാറ്റർഡേ’ പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം പാസാക്കി. ഇന്നലെ രാത്രി 11നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ 3 മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയനു (ഇയു) കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി.

ALSO READ: തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി

ആവശ്യപ്പെട്ടാൽ കാലാവധി നീട്ടിത്തരാമെന്നു നേരത്തേ തന്നെ പറഞ്ഞ ഇയു, ചർച്ചകൾക്കുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികരണം അറിയിക്കാമെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ കത്തയയ്ക്കാമെന്നു സമ്മതിച്ചതായി ഇയു നേതാക്കൾ വെളിപ്പെടുത്തിയെങ്കിലും ആ സമയമത്രയും ബ്രിട്ടിഷ് സർക്കാർ പ്രതികരിക്കാതെ മൗനം പാലിച്ചു.

ALSO READ: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നാളെ ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാർ, 896 പോളിംഗ് ബൂത്തുകൾ

കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിന് പാസാക്കി. കാലാവധി നീട്ടാൻ ആവശ്യപ്പെട്ട ശേഷം മാത്രം പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ്‍വിന്റെ നിലപാട് ജോൺസന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇന്നലത്തെ സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിനു പകരമാണു നേരത്തെ പാർലമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ചു ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസ്സാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button