KeralaLatest NewsNews

കേരള തീരത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. ഒക്ടോബർ 20, 21 തിയതികളില്‍ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളിൽ പോകരുതെന്നാണ് തിരുവനന്തപുരം കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ കടലിൽ പോകുന്നതിനും വിലക്കുണ്ട്.

Read also: തുര്‍ക്കി പ്രസിഡന്റിന്റെ കാശ്മീർ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി

അറിയിപ്പിങ്ങനെ,

പ്രത്യേക അറിയിപ്പ്

കേരള തീരത്ത് കടലിൽ പോകരുത്
2019 ഒക്ടോബർ 20 മുതൽ 2019 ഒക്ടോബർ 21 വരെ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക).
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പ്രദേശത്തിൻറെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് കേരളത്ത് നിന്ന് ഒരു കാരണവശാലും മൽസ്യത്തൊഴിലാളികൾ കടലിൽ പോകുവാൻ പാടില്ല.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരത്തും കർണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും കൊമോറിൻ അതിനോട് ചേർന്നുള്ള ഗൾഫ് ഓഫ് മാന്നാർ സമുദ്ര പ്രദേശങ്ങളിലും മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മൽസ്യതൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തിനും ഫിഷെറീസ് വകുപ്പിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button