Latest NewsIndiaNews

ഭര്‍ത്താവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി; കാരണം ഇതാണ്

ലക്‌നൗ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാരണത്താല്‍ ഭാര്യയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കമിലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താന്‍ പതിനൊന്ന് വര്‍ഷം മുമ്പാണ് കമിലിനെ വിവാഹം കഴിച്ചതെന്നും തങ്ങള്‍ക്ക് നാല് പെണ്‍മക്കളുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് ഇവര്‍ മറ്റൊരു പെണ്‍കുഞ്ഞിനുകൂടി ജന്മം നല്‍കി. അഞ്ചാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

ALSO READ: ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മുത്തലാഖ് ചൊല്ലി ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച കോഴിക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നാദാപുരം സ്വദേശി സമീറിനെതിരേയാണ് പോലീസ് കേസെടുത്തത്. ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും ദിവസങ്ങളായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പ് സമീര്‍ തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. ജീവനാംശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുള്ള മക്കളയെും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്നില്‍ സമരമിരിക്കുകയായിരുന്നു ജുവൈരിയ.

ALSO READ: വിദ്യാര്‍ഥിയെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അധ്യാപകനെ പിരിച്ചുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button