കോന്നി: എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവസാന വട്ട ക്രമീകരണങ്ങള്‍ വിലയിരുത്താനും, കുടുംബ യോഗങ്ങളില്‍ പങ്കെടുക്കാനുമായി എന്‍ ഡി എ കണ്‍വീനറും, ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ കോന്നിയിലെത്തി. ഇന്നലെ രാവിലെ എന്‍ ഡി എ തെരെഞ്ഞെടുപ്പ് കാര്യാലയത്തിലെത്തിയ അദ്ദേഹത്തെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഷാളണിയിച്ച് സ്വീകരിച്ചു. പഴംതോട്ടം ഓര്‍ത്തഡോക്ള്‍സ് പള്ളി അസിറ്റന്റ് വികാരി ഫാദര്‍ കെ വര്ഗീസും ചടങ്ങില്‍ സംബന്ധിച്ചു
എന്‍ ഡി എ കണ്‍വീനര്‍ എന്ന നിലയില്‍ മത്സരിക്കുന്ന അഞ്ചിടത്തും എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിക്കുക എന്നത് എന്റെ ഒന്നാമത്തെ ലക്ഷ്യമാണെന്നും, പരാജയപ്പെട്ടാല്‍ അതെന്റെ പരാജയമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് കരുതിയാണ് പാര്‌ലമെന്റിലക്ഷനില്‍ അവര്‍ക്കനുകൂലമായ ജനവിധി ഉണ്ടായത്. എന്നാല്‍ ആ സന്ദര്‍ഭത്തിലും കെ സുരേന്ദ്രന്‍ കോന്നിയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇത്തവണ കൂടുതല്‍ സാഹചര്യങ്ങള്‍ എന്‍ ഡി എ ക്കനുകൂലമായി ഉരുത്തിരിഞ്ഞു വന്നു. കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എസ് എന്‍ ഡി പി ആര്‍ക്കു വോട്ടു ചെയ്യണം എന്ന് ഒരുകാലത്തും പറയാറില്ല. എന്‍ എസ് എസ്സിന്റെ ശരിദൂരം എന്‍ ഡി എ ക്കനുകൂലമാണ്. വിശ്വാസ സംരക്ഷണത്തിന് പ്രയത്‌നിച്ചത് എന്‍ ഡി എ ആണ്.
എറണാകുളത്തും അരൂരും കാര്യങ്ങള്‍ ഇത്തവണ ഞങ്ങള്‍ക്കനുകൂലമായി വന്നിരിക്കുകയാണെന്നും മത്സരിക്കുന്ന അഞ്ചിടത്തും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ കെ പത്മകുമാര്‍, പൈലി വാധ്യാട്ട്, സെക്രട്ടറി ടി ഡി സുന്ദരേശന്‍, സോമരാജന്‍, സുരേഷ് തരംഗിണി, നോബല്‍ കുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Post Your Comments