കുവൈറ്റ് സിറ്റി : ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻവാർ അൽ ജബലിയാണ് രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ ട്വിറ്റര്‍ കാര്യമായ പങ്കുവഹിക്കുന്നു. വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ സര്‍ക്കാരിനു വളരെ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹര്‍ജിയില്‍ പറയുന്നു.
Also read : സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു : ക്യാബിനുകൾ കത്തിനശിച്ചു
നേരത്തെ ട്വിറ്ററിലൂടെ യുഎഇക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ കുവൈറ്റി പൗരന് അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും കുവൈറ്റ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭരണകൂടത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അപമാനിച്ചതിനും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ കമന്റ് ചെയ്തതിനും കുവൈറ്റിൽ നിരവധിപ്പേര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു.
Post Your Comments