നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയിലെ അപ്രിന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അലിപുര്‍ദ്വാര്‍, റാംഗ്യ, ലുംദിങ്, ടിന്‍സുക്യ, ന്യൂ ബോംഗായ്ഗ്വാണ്‍, ദിബ്രുഗര്‍ എന്നിവിടങ്ങളിലെ യൂണിറ്റ്/ വര്‍ക്ക് ഷോപ്പുകളിലേക്കുള്ള വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, ലൈന്‍മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, കാര്‍പ്പെന്റര്‍, മേസണ്‍, പെയിന്റര്‍, ഡീസല്‍ മെക്കാനിക്ക്, ഫിറ്റര്‍, ഫിറ്റര്‍ (സ്ട്രക്ചറല്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.
ഏതെങ്കിലും ഒരു യൂണിറ്റിലേക്കും ഒരു ട്രേഡിലേക്കും മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. ഒരുവര്‍ഷമാണ് ട്രെയിനിങ് കാലാവധി. വിവിധ യൂണിറ്റുകളിലായി 2590 ഒഴിവുണ്ട്. അപേക്ഷ അതത് യൂണിറ്റുകളിലേക്കാണ് അയയ്‌ക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും സന്ദർശിക്കുക : https://nfr.indianrailways.gov.in/
വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അതിലെ നിര്‍ദേശങ്ങളനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി: ഒക്ടോബര്‍ 31
Also read : വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
Post Your Comments