എറണാകുളം : അമ്മയെയും, മക്കളെയും മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ബംഗളൂരിൽ താമസക്കാരായ രാധാമണി(64) , മക്കളായ സുരേഷ് കുമാർ (43), സന്തോഷ് കുമാർ(40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ അറിയിച്ചു. തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ വിഷം കഴിച്ച് മരിച്ചതായാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു
Post Your Comments