![BREAKING THREE](/wp-content/uploads/2019/10/BREAKING-THREE.png)
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ 3 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മുഖ്യപ്രതി ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്കാണ് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. അതോടൊപ്പം തന്നെ ജോളിയുടെ ജാമ്യാപേക്ഷ തള്ളി. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിലും പ്രതികളായ ജോളിക്കും മാത്യുവിനും എതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈ കേസില്‍ ജോളിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന.
അതേസമയം കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി പുറത്തു വന്നിരുന്നു. ജോളിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും തയ്യല്‍ക്കടയില്‍ കസ്റ്റമറായി വന്നുള്ള പരിചയമാണെന്നും അവര്‍ കൊലകള്‍ നടത്തിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് അറിയുന്നത്. ജോളിയുമൊന്നിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പൊലീസിന്റെ കണ്ണില്‍ പെട്ടെന്ന് മനസ്സിലായതോടെ പേടിച്ചു. അതുകൊണ്ടാണ് ബന്ധുവീട്ടിലേക്ക് മാറിയത്. ജോളിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്‍.ഐ.ടി പരിസരത്ത് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും അറിയില്ലെന്നും റാണി മൊഴി നൽകിയിരുന്നു.
Post Your Comments