ന്യൂ ഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്നും മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നു ചൈന. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്നു ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുൻ വെയിംദോഗ് പറഞ്ഞു. എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
India-China relations have far-reaching strategic significance: Chinese envoy
Read @ANI Story | https://t.co/816kFLXREu pic.twitter.com/irPbYP5xwb
— ANI Digital (@ani_digital) October 19, 2019
നേരത്തെ നടന്ന മോദി ഷിജിൻപിങ് കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്പത്തികകാര്യ കർമ്മസിമിതി പാകിസ്താന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Also read : മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി
Post Your Comments