മുംബൈ: മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ് സർക്കാർ മുംബൈ ഭീകരാക്രമണത്തിൽ മൗനം പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് ബോംബ് സ്ഫോടനങ്ങൾ എപ്പോൾ ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലായിരുന്നു. തീരപ്രദേശങ്ങളെല്ലാം ഭീകരർക്ക് തുറന്നു കൊടുത്ത നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ലെന്നും ഭീകരത പ്രോത്സാഹിപ്പിച്ചാൽ തക്കതായ ശിക്ഷ കിട്ടുമെന്ന് എല്ലാവർക്കും അറിയമെന്നും പ്രദ്ധാനമന്ത്രി പറയുകയുണ്ടായി.
1993ലെ മുംബൈ ഭീകരാക്രമണത്തെ അനുസ്മരിച്ച മോദി സ്ഫോടനത്തിലെ ഇരകളോട് അന്നത്തെ സർക്കാർ നീതി പുലർത്തിയില്ലെന്നും നമ്മുടെ ആളുകളെ കൊന്നവർ രക്ഷപ്പെട്ടോടിയെന്നും പറഞ്ഞു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാതെ അവർക്കൊപ്പവും അവർക്കു വേണ്ടിയും നിൽക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Thank you Mumbai!
Today’s rally, like the others across Maharashtra, indicates the people’s mood.
We seek another term based on our work in the last five years. We want to continue building infrastructure, boost agriculture and farmer welfare, ensure water for every home. pic.twitter.com/wcFLwRrxte
— Narendra Modi (@narendramodi) October 18, 2019
Post Your Comments