ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്ത് ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് ഗംഭീര തുടക്കം. പാര്‍ക്കുകളിലും ബീച്ചുകളിലും കമ്യൂണിറ്റി സെന്ററുകളിലുമായി ഒരുക്കിയ ഫിറ്റ്നസ് ഹബ്ബുകളില്‍ കുട്ടികളും ചെറുപ്പക്കാരും വയോജനങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് പങ്കെടുത്തത്. ചലഞ്ച് അവസാനിക്കും വരെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ കൈറ്റ് ബീച്ച് വില്ലേജില്‍ ആര്‍ക്കും സൗജന്യമായി കായിക വിനോദത്തിലേര്പ്പെടാനാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണെങ്കില്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലും ലോകോത്തര സൗകര്യങ്ങളും അത്യാധുനിക കായിക ഉപകരണങ്ങളുമാണ് ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗെയിംസുകള്‍ക്കും കായികവിനോദങ്ങള്‍ക്കുമായി തയാറാക്കിയിരിക്കുന്നത്.
Read also: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു
Post Your Comments