ബംഗളൂരു: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിനായി റാംപ് വാക്ക് പരിശീലിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരു പീനിയയിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയായ ശാലിനിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. റാംപ് വാക്കിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ശാലിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പീന്യ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Read also:വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്ക് വധഭീഷണി; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments