
കോന്നി: കോന്നി മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ധാരാളം പണം ഇതിനോടകം തന്നെ വിനിയോഗിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. എന്‍ ഡി എ തെരെഞ്ഞെടുപ്പ് കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രധിനിധികളോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഗുണഭോക്താക്കളെല്ലാം സാധാരണക്കാരും ദളിത് ആദിവാസി പിന്നോക്ക മേഖലയില്‍ ഉള്ളവരുമാണ്. സാധാരണക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാന്‍ പദ്ധതി വഴി 31462 പേരക്കായി 41655688 രൂപ ചിലവഴിച്ചു. കോന്നി മേഖലയില്‍ ഏറ്റവും കൂടുതല്‍ കര്ഷകരാണുള്ളത് .കര്‍ഷകരെ സഹായിക്കുന്ന കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 12159 കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു. ഇതിനായി ചിലവഴിച്ച തുക 72936000 രൂപയാണ്. നിര്‍ദ്ധനര്‍ക്ക് പാചക വാതകം ലഭ്യമാക്കുന്ന ഉജ്വല യോജന വഴി 2637 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാസ് വിതരണം ചെയ്തു. ബി പി എല്‍ കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിക്കുന്ന പദ്ധതിയായ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഒന്നാം ഘട്ടമായി 2300 വീടുകള്‍ നല്‍കി. ദീന്‍ ദയാല്‍ ഗ്രാമ യോജന പദ്ധതി പ്രകാരം 1680 കുടുംബങ്ങള്‍ക്ക് വൈദ്യതി ലഭിച്ചു. 396 പേര്‍ക്കായി 15 കോടി രൂപ മുദ്ര ലോണ്‍ കൊടുത്തു. പി എം ഇ ജി പി പദ്ധതി വഴി 7 കോടി രൂപ മണ്ഡലത്തില്‍ നല്‍കി.
ഇതൊന്നും തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ചെയ്തതല്ല. തെരെഞ്ഞെടുപ്പ് യാദൃശ്ചികമായി ഉണ്ടായതാണ്. അടിസ്ഥാന വര്‍ഗത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും, രാജ്യത്തിന്റെ വികസന വിഷയങ്ങളിലും രാഷ്ട്രീയം കാണില്ല. അത് ബി ജെ പിയുടെ നയമാണ്. അതെ സമയം എല്‍ഡിഎഫും യു ഡി എഫും മണ്ഡലത്തില്‍ ചെയ്തത് മുന്നോട്ടു വക്കട്ടെ. മുഖ്യമന്ത്രി പറയുന്നത് 1276 കോടി ശബരിമലക്കായി കൊടുത്തിട്ടുണ്ടെന്നാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് 46 കോടി മാത്രമാണെന്നാണ്. പണം എന്തിന്, എവിടെ ഉപയോഗിച്ചെന്നാര്‍ക്കുമറിയില്ല. കേന്ദ്ര സര്‍ക്കാര്‍ ബഹുമുഖമായ വികസനത്തിനായി നിരവധി പണം അനുവദിച്ചു. അതൊന്നും നടപ്പിലാക്കാതെ സര്‍ക്കാര്‍ അട്ടിമറിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് 100 കോടി രൂപയുടെ ഒരു സമഗ്ര ശബരിമല പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. മികച്ച പദ്ധതിയാണെന്ന് മനസ്സിലാക്കിയ കേന്ദ്രം പദ്ധതി ആരംഭിക്കാന്‍ അടിയന്തിരമായി 20 കോടി രൂപ അനുവദിച്ചു. ഇതില്‍ കുപിതനായ മുഖ്യമന്ത്രി 2018 ജൂലായ് 9 നു നടന്ന യോഗത്തില്‍ കളക്ടറെ അപമാനിച്ചു. കളക്ടറെ തോല്‍പ്പിച്ചു മുഖ്യമന്ത്രി ആ യോഗത്തില്‍ നിന്നിറങ്ങി പോയി. അടിയന്തിരമായി അനുവദിച്ച 20 കോടി നഷ്ടമായി. അവസാനം കേന്ദ്ര അനുവദിച്ച 100 കൊടിയും ലാപ്‌സായി പോകുകയായിരുന്നു.
സ്വദേശി ദര്‍ശന്‍ പദ്ധതിക്കായി നൂറിലധികം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി തെരെഞ്ഞെടുത്ത നോഡല്‍ അജന്‍സിയെ മുഖ്യമന്ത്രിക്ക് പിടിച്ചില്ല. അങ്ങനെ ആ പണവും വിനിയോഗിക്കാതെ തുടരുകയാണ്. അങ്ങനെ ശബരിമലയുടെ വികസനത്തിനായി ആര് വന്നാലും മുഖ്യമന്ത്രി ഇടപെട്ടു അട്ടിമറിക്കുകയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബി ജെ പി സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനട തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments