KeralaLatest NewsNews

പി എസ് സിയുടെ എസ് എം എസ് സൗകര്യം യൂ പി എസ് സിയിൽ ഇല്ല; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണങ്ങൾക്ക് മന്ത്രി കെ.ടി ജലീലിന് മറുപടിയുമായി വി.ഡി സതീശൻ എംഎൽഎ. യൂ പി എസ് സി ക്ക് എതിരെയും ഉദ്യോഗാർത്ഥികൾക്കെതിരയും ഇത്രയും ബാലിശമായ ആരോപണം ഉന്നയിക്കുന്ന ആദ്യ രാഷ്ട്രീയ പ്രവർത്തകനാണ് ജലീൽ എന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ജഡ്ജിമാർ പോലും സംശയത്തിന്റെ നിഴലിൽ നിന്നിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ യൂ പി എസ് സി ഒരിക്കലും ആരോപണവിധേയമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: “തൊ​ണ്ണൂ​റാം വ​യ​സി​ല്‍ എ​ടു​ക്കു​ക ന​ട​ക്കു​ക”, കേ​ര​ള ഭ​ര​ണ പ​രി​ഷ്‌​കാ​ര ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി​എ​സ് അ​ച്യു​താ​ന​ന്ദ​നെ ആ​ക്ഷേ​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എം പി

എഴുത്ത് പരീക്ഷയും വ്യക്തിത്വം അളക്കുന്ന നേർക്കാഴ്ചയും രണ്ടാണെന്നറിയാത്ത വ്യക്തി കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നു. സർക്കാർ ജോലിയും, നാഷനലൈസ്ഡ് ബാങ്കിലെ ജോലിയും സ്വകാര്യ ബാങ്കിലെ ജോലിയും ഒന്നായി മനസ്സിലാക്കുന്ന വ്യക്തിയിൽ നിന്ന് ഇത് സ്വാഭാവികം. എഴുത്ത് പരീക്ഷയിൽ കൂടുതൽ സ്കോർ ചെയ്യുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റിൽ കൂടുതൽ മാർക്ക് കിട്ടണം എന്ന് ശ്രീ.ജലിൽ പറയുന്നത് ഇത് രണ്ടും എന്താണെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രി ആയതു കൊണ്ടാണ്.

എഴുത്ത് പരീക്ഷ 1750 മാർക്കിലായതിനാൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്നവർ കൂടിയ റാങ്ക് നേടും. 275 മാർക്ക് മാത്രമുള്ള നേർക്കാഴ്ചയിൽ കുടുതൽ സ്കോർ ചെയ്താലും എഴുത്ത് പരീക്ഷയിൽ കുറവ് മാർക്കാണെങ്കിൽ റാങ്ക് പിന്നോട്ടാവും. കണക്കറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാവുമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് ഇതറിയില്ല പോലും.

ALSO READ: ജയിലിൽ യൂ​ണി. കോ​ള​ജി​ലെ കു​ത്തു​കേ​സ് പ്ര​തി​ നസീമിൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി

ഈ വർഷത്തെ ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ പെഴ്സണാലിറ്റി ടെസ്റ്റിൽ നേടിയത് 179 മാർക്കാണ്. താഴോട്ടുള്ള ഏതാണ്ട് എല്ലാ റാങ്ക് കാരും അദ്ദേഹത്തേക്കാൾ മാർക്ക് നേടിയതായി കാണാം. 275 ൽ 206,204 ഒക്കെ നേടിയവർ നൂറും ഇരുന്നൂറും റാങ്ക് താഴെ. ടോട്ടൽ മാർക്ക് കൂടുതലായതിനാൽ ശ്രീ.കടാരിയ ഒന്നാം റാങ്ക് നേടി. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button