ന്യൂഡൽഹി ∙ രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസ്. ഭുവനേശ്വറിൽ നടക്കുന്ന കാര്യകാരി മണ്ഡൽ ഇക്കാര്യം ചർച്ച ചെയ്തതായി ആർഎസ്എസ് വൃത്തങ്ങൾ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനാണ് ഊന്നൽ നൽകുന്നത്.
മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു
നിലവിൽ രാജ്യത്ത് അയ്യായിരത്തിലേറെ ഗ്രാമങ്ങളിൽ സ്വയംസേവകർ വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.സ്വദേശി ആശയത്തിലൂന്നിയ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുക എന്നാണ് സംഘടനയുടെ കാഴ്ചപ്പാട്. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങളെ ഉപദേശിക്കും.
Post Your Comments