ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചിക്കനും ആപ്പിളിനും ഇനി വില കുറയും. കൂടാതെ ബര്‍ബന്‍ വിസ്കിയും വാല്‍നട്ടും മിതമായ നിരക്കിൽ ലഭിക്കും.
ALSO READ: വീണ്ടും ഒരു ബാങ്ക് സമരം അഖിലേന്ത്യതലത്തിൽ അടുത്തയാഴ്ച്ച തന്നെ
ഈ ദിവസങ്ങളില്‍ നടക്കുന്ന ഇന്ത്യ-യുഎസ് വാണിജ്യചര്ച്ചകള് വിജയകരമായാല്‍ അമേരിക്കന്‍ ഭക്ഷ്യപാനീയങ്ങള്ക്ക് ഇറക്കുമതിച്ചുങ്കം കുറയും. സെപ്റ്റംബര്‍ 22-നു ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ചുങ്കം കുറയ്ക്കണമന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: പി എസ് സിയുടെ എസ് എം എസ് സൗകര്യം യൂ പി എസ് സിയിൽ ഇല്ല; മന്ത്രി ജലീലിനെ പരിഹസിച്ച് വി ഡി സതീശൻ
അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്) പിന്‍വലിച്ചപ്പോള്‍ ഇന്ത്യ അമേരിക്കന്‍ ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ചുങ്കം കൂട്ടിയിരുന്നു. വാണിജ്യചര്ച്ചയുടെ ഒന്നാംഘട്ടം വേഗം പൂര്‍ത്തീകരിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞദിവസം വാഷിംഗ്ടണില്വച്ചു പറഞ്ഞിരുന്നു.
Post Your Comments