തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി കെ.ടി ജലീല്‍. ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ 608 റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ അത് അസ്വാഭാവികത ഉണ്ടാക്കുന്നത കാര്യമാണെന്നും ജലീൽ വ്യക്തമാക്കി.
പി.എസ്.സി പരീക്ഷയില്‍ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും ചെന്നിത്തല മുൻപ് പറഞ്ഞിട്ടുണ്ട്. അതേ മാനദണ്ഡം യു.പി.എസ്.സി പരീക്ഷയില്‍ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തില്‍ ഉപയോഗിച്ചാല്‍ 800 ന് താഴെയാണ് റാങ്ക് ഉണ്ടാവേണ്ടത്. ചെന്നിത്തല ഇതിനായി ഇടപെട്ടു എന്നൊന്നും താന്‍ പറയുന്നില്ലെന്നും എന്നാൽ ആരിടപെട്ടാലും അസ്വാഭാവികതയുണ്ടെന്നും ജലീൽ കൂട്ടിച്ചേർത്തു.
Post Your Comments