KeralaNattuvarthaLatest NewsNews

കൊല്ലത്ത് സ്കൂളിൽ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലം : സ്കൂളിൽ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊല്ലത്ത് ഏരൂർ എൽ.പി സ്കൂളിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ മാലിന്യ ടാങ്കിന്റെ സ്ളാബ് ഇളകി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ കുഴിയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം ഒഴിവ് പിരീഡിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Also read : നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ബേബി ഫുഡ് നല്‍കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; ഞെട്ടിക്കുന്ന പഠനം

കൈ കഴുകുന്ന പൈപ്പിന് തൊട്ടടുത്താണ് മാലിന്യടാങ്ക്. ഇതിന് സമീപമായി ടാങ്കിന് മുകളിൽ കയറി കളിക്കുന്നതിനിടെ സ്ലാബ് പൊളിഞ്ഞ് അഞ്ച് കുട്ടികളും കുഴിയിൽ വീണു. കുട്ടികൾ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് അധ്യാപകരും നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ഇപ്പോഴുള്ളത്. രണ്ട് പേരുടെ കൈക്കും കാലിനും പൊട്ടലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ രണ്ട് കുട്ടികളെ എസ്‍എടി ആശുപത്രിയിലേക്ക് മാറ്റി. ടാങ്കിൽ മാലിന്യം കുറവായിരുന്നതിനാലും വെള്ളമില്ലാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button