മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കാറുണ്ട്. കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണെന്ന ധാരണയാണ് പലര്‍ക്കും. പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാകുന്നവരും കുറവല്ല. ബേബി ഫുഡ് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം.
ബേബി ഫുഡില്‍ വിഷാംശമായി കണക്കാക്കാവുന്ന പദാര്‍ത്ഥങ്ങള്‍ വ്യാപകമായി അടങ്ങിയിട്ടുണ്ടെന്ന കാര്യം പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള പഠനറിപ്പോര്‍ട്ട്. വിപണിയില്‍ ലഭിക്കുന്ന 95 ശതമാനം ബേബി ഫുഡിലും വിഷാംശം അടങ്ങിയിരിക്കുന്നു. ആര്‍സെനിക്, ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ അപകടകാരികളായ മെറ്റലുകളാണ് ബേബി ഫുഡില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. പ്രധാന ബേബിഫുഡ് നിര്‍മ്മാതാക്കളായ 168 കമ്പനികളുടെ ഉത്പന്നങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. 95% ഉത്പന്നങ്ങളില്‍ ലെഡ്, 73% ഉത്പന്നങ്ങളില്‍ ആര്‍സെനിക്, 75% ഉത്പന്നങ്ങളില്‍ കാഡ്മിയം, 32% ഉത്പന്നങ്ങളില്‍ മെര്‍ക്കുറി എന്നിങ്ങനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ പദാര്‍ത്ഥങ്ങള്‍ മിക്കതും കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നവയാണ്. അരി, മധുരക്കിഴങ്ങ് എന്നിവയില്‍ നിന്നുത്പാദിപ്പിക്കുന്ന ബേബി ഫുഡിലും ഫ്രൂട്ട് ജ്യൂസുകളിലുമാണ് ഗവേഷകര്‍ ഏറെയും വിഷാംശം കണ്ടെത്തിയിരിക്കുന്നത്.
പല പ്രമുഖ കമ്പനികളുടേയും ബേബി ഫുഡ് രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള വിപണിയിലേക്ക് എത്താറുണ്ട്. അങ്ങനെയാകുമ്പോള്‍ അമേരിക്കയില്‍ നടന്ന പഠനം ഒരുപക്ഷേ അവിടെ മാത്രം ഒതുങ്ങുന്നതല്ല. ഇനി ഒന്ന് ആലോചിക്കൂ… കുഞ്ഞുങ്ങള്‍ക്ക് ബേബി ഫുഡ് നല്‍കി അവരെ ചെറുപ്രായത്തില്‍ തന്നെ രോഗികളാക്കണോ?
Post Your Comments