കൊച്ചി: കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി ‘കേശു’ എന്ന കുട്ടിയാനയെ അവതരിപ്പിച്ചു. മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ മത്സരത്തിൽ ലഭിച്ച എൻട്രികളിൽ നിന്നാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്. ഭാഗ്യ ചിഹ്നത്തിനായുള്ള ഏറ്റവും പുതിയ രൂപകല്‍പ്പനകള്‍ ആരാധകരില്‍ നിന്ന് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ ക്ലബ് ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ രൂപകല്‍പ്പനകള്‍ നല്കി മല്‍സരത്തില്‍ പങ്കാളിയായത്. ഇതിൽ തൃശൂര്‍ സ്വദേശിയായ മൃദുല്‍ മോഹന്‍ നല്കിയ രൂപകല്‍പ്പനയാണ് കേശു.
വളരെ രസകരവും, ഉത്തരവാദിത്തവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. എല്ലാ ഹോം-മല്‍സരങ്ങള്‍ക്കും കാണികളുമായി സംവദിക്കുന്നതിനും ആരാധകരെ രസിപ്പിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തില്‍ ഉണ്ടാകും.
Post Your Comments