Latest NewsIndiaNews

ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു : പി ചിദംബരം ഉൾപ്പടെ 14 പേരെ പ്രതിചേര്‍ത്തു

ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമ പീറ്റര്‍ മുഖര്‍ജി, ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 14 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ന്യൂ ഡൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.

Also read : അയോധ്യ കേസില്‍ മധ്യസ്ഥ നിലപാടിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് : ചീഫ് ജസ്റ്റിസിന് കത്ത് നൽകി

നിലവിൽ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ് പി ചിദംബരം. ഈ മാസം 24 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍റിലുമായിരുന്നു.ശേഷം റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടാൻ ഡൽഹിയിലെ സിബിഐ കോടതി അനുമതി നൽകിയത്. ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്.

Also read : ജീവനാംശം പോലും നല്‍കാതെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു മുത്തലാഖ് ചൊല്ലി ;കോഴിക്കോട് സ്വദേശിക്കെതിരെ മുത്തലാഖ് കേസ്

ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കി. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് സാധിക്കു. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും ധനമന്ത്രി ആയിരുന്ന പി ചിദംബരമാണെന്നാണ് കേസിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button