ന്യൂ ഡൽഹി : അയോധ്യ കേസില്‍ മുസ്ലീം വ്യക്തിനിയമ ബോർഡ് മധ്യസ്ഥ നിലപാടിനെതിരെ രംഗത്ത്. നിലവിൽ പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിപ്പില്ല. . കോടതിവിധി അംഗീകരിക്കും. ഇത് സംബന്ധിച്ച് മുസ്ലീം സംഘടനകൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. മധ്യസ്ഥസമിതിയുടെ ശുപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നു ആവശ്യപ്പെടുന്നു.
നേരത്തെ അയോധ്യയിലെ തർക്കഭൂമിയിൽ നിന്നുള്ള അവകാശവാദത്തിൽ നിന്നും ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിര്‍ദ്ദേശം പുറത്ത് വന്നിരുന്നു. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ട് നല്‍കാം എന്നാണ് സുന്നി വഖഫ് ബോർഡിന്റെ നിലപാട്.രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ സുപ്രീംകോടതിയിൽ മുസ്ലീം പക്ഷത്തെ കക്ഷികളിലൊന്നാണ് സുന്നി വഖഫ് ബോർഡ്.
Post Your Comments