Latest NewsNewsIndia

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വികസനത്തിനായി സൂപ്പർ ഹിറ്റായ ‘നരേന്ദ്ര– ദേവേന്ദ്ര ഫോർമുല’ വീണ്ടും കൊണ്ടുവരണമെന്നു പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സൂപ്പർ ഹിറ്റ് വികസന ‘നരേന്ദ്ര– ദേവേന്ദ്ര’ ഫോർമുല വീണ്ടും അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വാനോളം പുകഴ്ത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കി മാറ്റുന്നതിന് മഹാരാഷ്ട്രയുടെ സംഭാവന വളരെ വലുതാണെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ വാക്കുകൾ കൂടുതൽ‌ ശക്തമായി പ്രവർത്തിപ്പിക്കാൻ തന്നെ പ്രചോദിപ്പിക്കുന്നതായി ദേവേന്ദ്ര ഫ‍ഡ്നാവിസും പ്രതികരിച്ചു.

ALSO READ: ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്,​ കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്

നരേന്ദ്രയും ദേവേന്ദ്രയും ഒന്നിച്ചു നിൽക്കുമ്പോൾ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണ്. പന്‍വേലിലെ സാഹചര്യങ്ങൾ നമ്മൾ‌ ശരിയായ വഴിയിലാണെന്നാണു കാണിക്കുന്നത്. സുരക്ഷ, ബഹുമാനം, സമൃദ്ധി എന്നിവ നിറഞ്ഞ ഇന്ത്യയാണു പുതിയ ഇന്ത്യ. മുംബൈ പൻവേലില്‍ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മൾ ശരിയായ പാതയിലും വേഗതയിലുമാണെന്നതിന്റെ തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്‍ക്കുനേരേ വീണ്ടും ഭീകരാക്രമണം; വ്യാപാരിയെ വെടിവെച്ച് കൊന്നു

ഡൽഹിയിൽ നരേന്ദ്രയും മുംബൈയിൽ ദേവേന്ദ്രയും. ഡൽഹിയിൽ നിങ്ങൾ നരേന്ദ്രയെ വീണ്ടും എത്തിച്ചതുപോലെ, മഹാരാഷ്ട്രയിൽ ദേവേന്ദ്രയെ അധികാരത്തിലെത്തിക്കണം. കഴിഞ്ഞ അഞ്ചു വർഷമായി ഈ ഫോർമുല സൂപ്പർ ഹിറ്റാണ്. ഇത് മഹാരാഷ്ട്രയെ വികസനത്തിന്റെ പുതിയ തലങ്ങളിലെത്തിക്കും– മോദി പറഞ്ഞു. അതിനായാണു നമ്മൾ പ്രവർത്തിക്കുന്നത്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button