Latest NewsNewsIndia

ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്‍ക്കുനേരേ വീണ്ടും ഭീകരാക്രമണം; വ്യാപാരിയെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരർ ഇതരസംസ്ഥാന വ്യാപാരിയെ വെടിവെച്ച് കൊന്നു. കശ്മീരിലെ സാഹചര്യങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പോലീസ് ഭാഷ്യം. തിങ്കളാഴ്ച രാജസ്ഥാനില്‍നിന്നുള്ള ട്രക്ക് ഡ്രൈവറെയും ഭീകരര്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയിരുന്നു.

ALSO READ: മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി

പഞ്ചാബില്‍നിന്നുള്ള ആപ്പിള്‍ വ്യാപാരി ആണ് കൊല്ലപ്പെട്ടത്. ഷോപ്പിയാന്‍ മേഖലയില്‍ ബുധനാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ശ്രീനഗറിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: ബിജെപി നേതാവിന് വെടിയേറ്റു; പ്രതികളെ അറസ്റ്റ് ചെയ്‌തു

ബുധനാഴ്ച രാവിലെ പുല്‍വാമയില്‍ ഛത്തീസ്ഗഢ് സ്വദേശിയായ തൊഴിലാളിയെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇഷ്ടികചൂളയിലെ തൊഴിലാളിയായ സേതികുമാര്‍ സാഗറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മറ്റൊരാള്‍ക്കൊപ്പം നടന്നുപോകുന്നതിനിടെ സേതികുമാറിന് നേരേ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലൂടെ വാണിജ്യ-വ്യാപാര മേഖലയെ തളര്‍ത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button