മാവേലിക്കര: അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രസന്നകുമാരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.
പേമാരിയും ഉരുൾപൊട്ടലും : കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കഴിഞ്ഞ 11 ന് ഉച്ചയോടെ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. മാവേലിക്കരയിൽ സ്വകാര്യ ബസുകൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞു കഴിഞ്ഞു.
Post Your Comments