കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കൊലയാളി പൊലീസില്‍ നല്കിയ മൊഴികള്‍ കള്ളമാണെന്ന് സംശയം. മാത്യു മഞ്ചാടിയിലിന്റെ കൊലപ്പെടുത്തിയതിനെ കുറിച്ച് ജോളി പറഞ്ഞ മൊഴി വാസ്തവമല്ല. ജോളിയുടെ മൊഴിയ്ക്കെതിരെ മഞ്ചാടിയിലിന്റെ ഭാര്യ രംഗത്ത്. ജോളിയുമൊത്ത് മാത്യു മഞ്ചാടിയില്‍ ഒരിക്കല്‍പ്പോലും മദ്യപിച്ചിട്ടില്ലെന്ന് ഭാര്യ അന്നമ്മ വെളിപ്പെടുത്തി. ഹൃദ്രോഗിയായിരുന്നതിനാലാണ് മരണത്തെക്കുറിച്ച് സംശയം ഉന്നയിക്കാതിരുന്നത്. മാത്യുവിനെ കൊല്ലാനുള്ള കാരണം അറിയില്ല. സ്വത്ത് തര്‍ക്കത്തില്‍ മാത്യു ഇടനിലക്കാരനായിരുന്നെന്നും അന്നമ്മ പറയുന്നു.
അതേസമയം കൂടത്തായി പൊന്നാമറ്റം വീട്ടില്‍ കൊല്ലപ്പെട്ടവരുടെ ഭൗതികവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുടുംബാംഗങ്ങളുടെ രക്തസാംപിള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട റോയിയുടെ മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നുമാണ് രക്തം ശേഖരിച്ചത്. പൊലീസ് കസ്റ്റഡിയില്‍ തുടരുന്ന ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Post Your Comments