
പനാജി•അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ പോണ്ട ഉപജില്ലയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകനെയാണ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ മനോജ് ഫദ്ദെ അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ലൈംഗിക പീഡനം കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആഭ്യന്തര പരാതി സമിതിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂൾ കമ്മിറ്റി അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 354, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ (പോക്സോ) പ്രസക്തമായ വകുപ്പ് എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments