ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്‍റെത്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. തിന്മയുടെ നിഗ്രഹമാണ് ശിവന്‍. അനീതിയും ദുഷ്ടതകളും ശിവന്‍ ക്ഷമിക്കുന്നില്ല. സമാനമായി ജീവതത്തില്‍ വന്ന് ചേരുന്ന ദുഷ്ടതകളെയും നിഗ്രഹിക്കാന്‍ നമുക്ക് പഠിക്കാനാകും.
ALSO READ: പച്ചക്കറികളിലെ വിഷാംശം അകറ്റാൻ ഇവ ശ്രദ്ധിക്കാം
ശിവന്‍റെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കുക. ഏറ്റവും പ്രാകൃതമാണവ. കയ്യില്‍ ത്രിശൂലവും ഢമരുവും. സമ്പത്ത് അടക്കമുള്ള ലോഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒറ്റയാനാണ് ശിവന്‍. എന്നാല്‍ ആ മഹായോഗിയില്‍ യഥാര്‍ഥ സന്തോഷവമുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെ സ്വന്തം ശാന്തത ശിവന്‍ ത്വജിക്കുന്നില്ല. ശിവന് മഹായോഗിയെന്ന് മറ്റൊരു പേരുണ്ട്. ലോകത്തിന്‍റെ സൗഖ്യത്തിനുവേണ്ടി നീണ്ട ധ്യാനങ്ങള്‍ ശീലമാക്കുകയാണ് ശിവന്‍റെ രീതി.
ALSO READ: സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം
നൃത്തത്തിന്‍റെ രാജാവാണ് ശിവന്‍. നടരാജന്‍ ആണ് ശിവന്‍. ശിവന്‍റെ താണ്ഡവം ലോകത്തെ തന്നെ തകര്‍ക്കാന്‍ പര്യാപ്തമാണ്. നടനമാണ് ശിവന് ജീവിതം. ശിവന്‍റെ മറ്റൊരു വിശേഷണം നീലകണ്ഠന്‍ എന്നാണ്. സമുദ്രത്തില്‍ നിന്നുള്ള വിഷം സ്വന്തം തൊണ്ടയിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു ശിവന്‍. സാഹചര്യങ്ങളെ നേരിടുന്നതിലും നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ശുഭസൂചകമാക്കി മാറ്റാം എന്നതിനും ചേര്‍ന്ന ഉദാഹരണമാണിത്.
Post Your Comments