ആലപ്പുഴ: ഒരു വിശ്വാസികൾക്കും എല്‍ഡിഎഫ് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാരായിരിക്കും ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ളത്. ചിലരുടെ ധാരണ ശബരിമലയിൽ പോകുന്നവരല്ലാം കോൺഗ്രസുകാരാണന്നാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശബരിമല സന്ദർശിച്ചപ്പോൾ, ലാൽസലാം വിളിച്ചാണ് അവിടെയുളളവർ തന്നെ അഭിവാദ്യം ചെയ്തത്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ദേവസ്വം ബോർഡില്‍ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാനം കേരളമാണെന്നു കോടിയേരി പറഞ്ഞു.
Also read : മരട് കേസ് : ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നടപടി തുടങ്ങി
യുഡിഎഫ് മതവും ജാതിയും പറഞ്ഞു വര്‍ഗീയധ്രുവീകരണത്തിനാണ് അവർ ശ്രമിക്കുന്നത്.അരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മതപരമായ ധ്രുവീകരണത്തിനാണു രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഹിന്ദുമത വിശ്വാസി ആയ ശങ്കർ റെയെ തോൽപ്പിക്കണം എന്നാണ് കാസര്‍കോഡിലെ യുഡിഎഫിന്‍റെ പ്രചാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രൻ അവിശ്വാസി ആണെന്നായിരുന്നു പറഞ്ഞതെന്നും ഗീബൽസിയൻ തന്ത്രമാണ് കോൺഗ്രസിന്റെതെന്നും കോടിയേരി പറഞ്ഞു.
ഒരു കൂട്ടക്കരച്ചിൽ രാജ്യവ്യപകമായി കോൺഗ്രസ് നടത്തണം. നേതാക്കളെ റെയ്ഡ് ചെയ്യുമ്പോൾ കരയാൻ പോലും കോൺഗ്രസുകാർക്ക് സാധിക്കുന്നില്ല. നേതാക്കൾ ഓരോരുത്തരായി ജയിലിൽ പോകുന്നത് കോൺഗ്രസ് നോക്കി നിൽക്കുകയാണ്. കരഞ്ഞാൽ കരയുന്നവരെയും അറസ്റ്റ് ചെയ്യും. അങ്ങനെയുള്ള കോൺഗ്രസിന് ബിജെപി യെ എതിർക്കാൻ ശക്തിയില്ലെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments