ബെംഗളുരു: റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ നായര്‍ 1977 ലാണ് റോയുടെ രണ്ടാമത്തെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. എങ്കിലും മൂന്നുമാസമായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. ചുമതലയില്‍ ഇരിക്കുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു.
ചുംബിച്ചപ്പോൾ നാവ് ഉടക്കി, കലി വന്ന ഭർത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു
1986 മുതല്‍ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ശങ്കരന്‍ നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1980ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ശങ്കരന്‍ നായര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. പിന്നീട് റോയുടെ പുരോഗമനത്തിലും നവീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചു.1985 ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
Post Your Comments