തിരുവനന്തപുരം : സംശയാസ്പദമായനിലയില്‍ മൂന്നുയാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. വാഹനപാര്‍ക്കിങ് മേഖലയില്‍ നിന്നും ചെന്നൈ സ്വദേശികളായ അബ്ദുല്‍ ബാസിദ്, സെയ്യദ് അബുതാഹിര്‍, മുഹമ്മദ് സാദിഖ് എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ സി.ഐ.എസ്.എഫ് പിടികൂടിയത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന അഞ്ചുപേര്‍ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. എട്ട് യുവാക്കളും അവര്‍ക്ക് ചുറ്റും മറ്റുള്ളവരും കൂടിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥൻ അടുത്തേക്ക് എത്തിയപ്പോള്‍ത്തന്നെ യുവാക്കള്‍ ചിതറിയോടുകയായിരുന്നു . സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാള്‍ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ തറയില്‍ എറിഞ്ഞുതകര്‍ത്തു. ഇത് പിന്നീട് അധികൃതര്‍ കണ്ടെടുത്തു.
Also read : ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി : യുവാവ് ജീവനൊടുക്കി
മുന്നുപേരെയും സേനാംഗങ്ങള്‍ വലിയതുറ പോലീസിനു കൈമാറി . റോ, കേന്ദ്ര-സംസ്ഥാന ഇന്‍റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റിലജന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു. പ്രോട്ടീന്‍ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോര്‍ച്ച്‌ലൈറ്റില്‍ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും, ബാഗും പിടിയിലായവരുടെ പക്കലിൽ നിന്നും പിടിച്ചെടുത്തു.
Post Your Comments