NewsInternational

“റോ ചാരന്മാര്‍ക്ക്” പാക്-കോടതി വിധിയിലൂടെ മോചനം

കറാച്ചി: ഇന്ത്യന്‍ രഹസ്യാന്വേഷണസംഘടന റോയുടെ ചാരന്മാരാണെന്ന് ആരോപിച്ച് പിടികൂടിയ മൂന്നുപേര്‍ക്ക് പാക്-കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മോചനം. പാകിസ്ഥാന്‍ ഭീകരവിരുദ്ധകോടതിയാണ് തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ പാക് പൗരന്മാര്‍ തന്നെയായ താഹിര്‍, ജുനൈദ് ഖാന്‍, ഇംതിയാസ് എന്നിവരെ മോചിപ്പിച്ചത്.

ഈ മൂന്നു പേരും സിന്ധ് പ്രവിശ്യയിലെ ഉറുദു സംസാരിക്കുന്ന മൊഹാജിറുകളുടെ രാഷ്ട്രീയകക്ഷി മുത്താഹിദ ഖ്വാമി മൂവ്മെന്‍റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും റോ ആണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്നും ആയിരുന്നു പാകിസ്ഥാന്‍റെ ആരോപണം.

അനധികൃതമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തി തുടങ്ങി ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവരെ വെറുതെവിടണമെന്ന് ജഡ്ജി അബ്ദുള് നബിം മേമൊന്‍ ഉത്തരവിട്ടത്. 2015 മാര്‍ച്ചിലാണ് ഇവരെ അറസ്റ്റുചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button