ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അന്തരിച്ച ഇബ്രാഹിം മിര്‍ച്ചിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ച വാർത്ത ഞെട്ടലുളവാക്കുന്നതാണ്. യുപിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനോട് ഒക്ടോബര്‍ 18 ന് മുംബൈയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടേലും ഭാര്യയും മിര്‍ച്ചിയുടെ ഭാര്യയും പ്രമോട്ടര്‍മാരായ റിയല്‍ എസ്റ്റേറ്റ് കന്പനി നടത്തിയ ഇടപാടില്‍ പണം തട്ടിപ്പ് തടയല്‍ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വ്യോമയാന അഴിമതിക്കേസില്‍ നേരത്തെ പട്ടേലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പട്ടേലിന്റെ മിലേനിയം ഡെവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ് 2006- 07 കാലഘട്ടത്തില്‍ നിര്‍മിച്ച സീജെ ഹൗസ് എന്ന കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകള്‍ മിര്‍ച്ചിയുടെ ഭാര്യ ഹജ്റ ഇഖ്ബാലിനു കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പണം തട്ടിപ്പ്, മയക്കുമരുന്ന് വ്യാപാരം, കുറ്റകൃത്യങ്ങള്‍ എന്നിവ വഴി സന്പാദിച്ച പണം കൊണ്ടാണ് മിര്‍ച്ചി ഈ ഭൂമി വാങ്ങിയത്. ഒരു മന്ത്രിയായിരുന്ന ആളിന് അധോലോകവുമായുള്ള ബന്ധമാണ് ഇപ്പോൾ വെളിയിൽ വരുന്നത്.ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യയുടെ ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി ,പട്ടേലിനും ഭാര്യ വര്‍ഷക്കും പങ്കാളിത്തം ഉള്ള മില്ലേനിയം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍.
ഈ കൈമാറ്റം അനധികൃതമാണെന്ന് ഇഡി ആരോപിക്കുന്നു. ഒരു പതിറ്റാണ്ടുകാലത്തെ യുപിഎ സർക്കാരിന്റെ ഭരണത്തിൽ കേവല ഭൂരിപക്ഷമില്ലാത്തതിനാൽ തന്നെ ഘടക കക്ഷികൾ നടത്തുന്ന അഴിമതികൾ കണ്ടില്ലെന്നു നടിക്കേണ്ട അവസ്ഥയായിരുന്നു കോൺഗ്രസിന്. ഇത് മുതലെടുത്തവരിൽ പ്രധാനികളാണ് ഡിഎംകെയും എന്സിപിയും എസ്പി, ബിഎസ്പി പാർട്ടികളും. മുൻ ധനകാര്യ മന്ത്രി പി ചിദംബരവും കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ഉള്ളത്. ഇനിയും പല വന്മരങ്ങളും നിലംപൊത്തുമെന്നാണ് സൂചന.
Post Your Comments