കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. പൊന്നാമറ്റം കുടുംബത്തെ എല്ലാവര്ക്കും നേരത്തെ അറിയാം. നല്ല സ്‌നേഹമുള്ള കുടുംബം. ആ സ്‌നേഹത്തണലില്‍ തന്നെയാണ് ജോളിയും ജീവിച്ചത്. ഇടക്കിടെ അംഗണ്‍വാടിയില്‍ വരും. സുഖവിവരമന്വേഷിക്കും. കുശലാന്വേഷണം നടത്തും.
പക്ഷെ ഒരു കാര്യം ഞാനിപ്പോഴാണ് ഓര്‍ക്കുന്നത്. അംഗണ്‍വാടിയില്‍ വരാറുണ്ടായിരുന്നുവെങ്കിലും ഒരിക്കലും കുട്ടികളുമായി ജോളി സംസാരിക്കാറുണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്തേക്ക് പോകില്ല, അവരോട് സ്‌നേഹം കാണിച്ചിരുന്നില്ല എന്ന് പൊന്നാമറ്റം തറവാട്ടിനടുത്ത അംഗണ്‍വാടി ടീച്ചറായിരുന്ന ഏലിയാമ്മ ഓര്‍ക്കുന്നു.ജോളിയുടെ പുതിയ മുഖം അനാവരണം ചെയ്യപ്പെട്ടതോടെ വലിയ ആഘാതത്തിലാണ് നാട്ടുകാര്‍. ഇത്രയും കാലം നാട്ടുകാരുമായി ജോളി സൗഹൃദത്തോടെ സംസാരിക്കുമ്പോള്‍ പുതിയ കൊലപാതകം നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ജോളിയുടെ മനസ്സെന്ന തിരിച്ചറിവാണ് ഞെട്ടലിന്റെ ആഴം വര്‍ധിപ്പിക്കുന്നത്.
നാട്ടുകാരില്‍ പലര്‍ക്കും ഇപ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഉറക്കം നഷ്ടപ്പെട്ടുവെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ജോളിയെപ്പേടിച്ച് കരയുന്നു. സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളിയെന്ന് വിളിച്ച് അലമുറയിട്ടു. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എങ്ങിനെ ഒരാള്‍ക്കിതൊക്കെ കഴിഞ്ഞു. ജോളി നടന്നു പോയ വഴികള്‍ പോലും ഇപ്പോള്‍ പേടിയോടെയാണ് ഞങ്ങള്‍ കാണുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
നാട്ടിലും പള്ളിയിലുമൊക്കെ കലാപരിപാടികളുണ്ടാവുമ്പോള്‍ ജോളി സജീവമായിരുന്നു. പാട്ടുപാടാനൊക്കെ വിളിച്ചാല്‍ ജോളി മടിയില്ലാതെ വരും.ഇങ്ങനെയുള്ള ജോളി ഇവരുടെ കണ്ണിൽ നിന്ന് മായുന്നില്ല.നാട്ടുകാര്‍ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. കൂടത്തായിക്കാര്‍ക്കായി കൗണ്‍സിലിങ് നടത്താനാണ് വിവിധ സംഘടനകളുടെ തീരുമാനം.
Post Your Comments