കൊച്ചി : കൊച്ചി പുത്തന്‍ കുരിശ്ശ് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം . യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായിരുന്ന സെന്റ് പീറ്റേഴ്സ് പള്ളിയില്‍ സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സന്നാഹം പള്ളിയില്‍ വിന്യസിച്ചിട്ടുണ്ട്.
ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയതോടെ യാക്കോബായ വിഭാഗം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. നിലവില്‍ അറുനൂറോളം കുടുംബങ്ങളാണ് യാക്കോബായ വിഭാഗത്തില്‍ പള്ളി ഇടവകയില്‍ ഉള്ളത്
അതേസമയം, സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഏറ്റെടുത്ത പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെയും അനുബന്ധ സ്വത്തുക്കളും രണ്ടാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറും.
കഴിഞ്ഞ മാസം 26നാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടഞ്ഞിരുന്നു. ഇതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം യാക്കോബായ സഭ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി പൊലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരിക്ക് കൈമാറാണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ എംടി അനില്‍കുമാര്‍ പള്ളിയുടെ താക്കോല്‍കൈമാറിയത്.
Post Your Comments