ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വന്‍സുരക്ഷയൊരുക്കി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങളുടെ വന്‍ തിരക്കും, അയോധ്യാ കേസ്സിന്റെയും പശ്ചാത്തലത്തിലാണ് വൻ സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യോഗി സര്‍ക്കാര്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് അയോദ്ധ്യയിലാണ്. നഗരത്തിലെ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യും. സരയൂ നദിക്കരയില്‍ മഹാ ആരതിയും നടത്താറുണ്ട് ശ്രീരാമസീതാ വേഷധാരികളും പരിപാടികളില്‍ പങ്കെടുക്കും.
നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിലുള്‍പ്പടെ സൈന്യത്തെക്കൂടാതെ സംസ്ഥാന പോലീസ് വകുപ്പിന്റെ ശക്തമായ സംവിധാനവും ഒരുക്കിയതായി സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചു. ഈ വരുന്ന നവംബര്‍ 30 വരെ ആര്‍ക്കും ലീവെടുക്കാനനുവാദമില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കുമാണ് യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളത്.
അയോദ്ധ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രചോദനമാകും വിധത്തിലാണ് ഇത്തവണ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അയോധ്യ കേന്ദ്രീകരിച്ച് ശ്രീരാമക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലുമടക്കം സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരോ പ്രദേശത്തും വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഈ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ സരയൂ നദിയില്‍ മൂന്നര ലക്ഷം ചിരാതുകളാണ് ജ്വലിക്കുക.
Post Your Comments