KeralaLatest NewsNews

ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു

കാസര്‍കോട്: കാസര്‍കോട് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്. പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പു​ല​ര്‍​ച്ചെ 1.30ഓ​ടെ​യാ​ണ് സം​ഭ​വം. മംഗളൂരുവില്‍ നിന്നു കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളോട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചെ​ന്നാ​ണ് വി​വ​രം. വാതകം പൂര്‍ണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഗതാഗതം പുനഃസ്ഥാപിക്കും.

Read also: അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button