അബൂജ: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ നസരാവയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. അതേ സമയം, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് തീയും പുകയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ALSO READ: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ ; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
ലാഭിയ മകുര്‍തി റോഡിന് സമീപം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യഥാര്‍ത്ഥ അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments