ഉത്തര്‍പ്രദേശ്: ഗ്യാസ് ടാങ്കര്‍ മറ്റൊരു വാഹനത്തിലിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശില്‍ നോയ്ഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ്സ് പാതയിലാണ് അപകടം നടന്നത്.
മധുര ജില്ലയിലെ സൂരിര് ടൗണില്‍ മൈല്‍ സ്റ്റോണിനു സമീപമാണ് അപകടം നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വാഹനത്തിലിടിച്ച് ടാങ്കര്‍ ഉടന്‍ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നു അഞ്ച് വാഹനങ്ങളിലേയ്ക്ക് തീ പടര്‍ന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
Post Your Comments