പയ്യന്നൂര്‍: ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളൂര്‍ ഹൈസ്‌കൂളിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. മംഗളൂരുവില്‍ നിന്നും ഗ്യാസുമായി വരികയായിരുന്ന ടാങ്കർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിടിച്ച് തകര്‍ത്ത ശേഷം റോഡിന് കുറുകെ മറിയുകയായിരുന്നു. വാതക ചോര്‍ച്ചയില്ല.പരിക്കേറ്റ ഡ്രൈവർ സേലം സ്വദേശി സതീഷി(26)നെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ മാത്രമാണ് ടാങ്കറിലുണ്ടായിരുന്നത്.ടാങ്കറിന്റെ പിന്‍ചക്രമുള്‍പ്പെടെയുള്ള ഭാഗം ചേസിസുമായി ബന്ധിപ്പിക്കുന്ന വെല്‍ഡിംഗ് അടര്‍ന്നതാണ് അപകട കാരണം.മംഗളൂരു ഓയില്‍ റിഫൈനറിയില്‍ നിന്നുള്ള വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. ഇതിനു ശേഷമായിരിക്കും മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താന്‍ സാധിക്കുക.
Post Your Comments