കാസര്‍കോട്: കാസര്‍കോട് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്. പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നു കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളോട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ വൈദ്യുതി പൂര്‍ണമായും നിരോധിച്ചെന്നാണ് വിവരം. വാതകം പൂര്‍ണമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഗതാഗതം പുനഃസ്ഥാപിക്കും.
Read also: അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Post Your Comments