പാരീസ്: പാകിസ്ഥാന് മുന്നറിയിപ്പുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) രാജ്യത്തെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് എഫ്‌എടിഎഫ് കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019 ഒക്ടോബര്‍ അവസാനതോടെ 27 നിര്‍ദ്ദേശങ്ങളും പൂര്‍ത്തീകരിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെങ്കില്‍ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
27 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണം മാത്രമെ നടപ്പിലാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നുള്ളു. സമയപരിധി അവസാനിച്ചതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് എഫ്‌എടിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാകിസ്ഥാന്‍ നിലവില്‍ ഗ്രേ ലിസ്റ്റിലാണ്. ഇതു തുടരുകയോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ രാജ്യത്തിന് ലോക ബാങ്ക്, ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുകയില്ല
Post Your Comments