Latest NewsKeralaNews

ബാര്‍ കോഴ: വിജിലന്‍സ് പ്രോസിക്ക്യൂട്ടര്‍ കോടതിയിൽ പറഞ്ഞത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴ കേസ് കോടതി അവസാനിപ്പിച്ചു. വിജിലന്‍സിന്റെ ആവശ്യപ്രകാരമാണ് കേസ് കോടതി അവസാനിപ്പിച്ചത്. മുന്‍ ധനകാര്യമന്ത്രി കെ.എം മാണി പ്രതിയായിരുന്ന ബാര്‍കോഴ കേസില്‍ മാണിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിജിലന്‍സ് പ്രോസിക്ക്യൂട്ടര്‍ കേസ് അവസാനിപ്പിക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടത്.

ALSO READ: സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന

418 ബാറുകളുടെ ലെെസന്‍സ് പുതുക്കുന്നതിന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നത്. ഇതില്‍ ഒരു കോടി രൂപ മൂന്ന് ഘട്ടങ്ങളിലായി നല്‍കിയതായും ബിജു വ്യക്തമാക്കിയിരുന്നു. വിജിലന്‍സിന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് അവസാനിപ്പിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ALSO READ: കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ

ബിജു രമേശിന്റെ തുറന്നു പറച്ചിലുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കെ.എം മാണിയെ പ്രതിയാക്കി പ്രത്യേക വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button