തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍, രാജു നമ്പൂതിരി എന്നി സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. 26-ാം തീയതി വരെയാണ് രണ്ടാംഘട്ട വിസ്താരം നടക്കുക.
ALSO READ: വസ്ത്രത്തിൽ പുരുഷബീജം; പത്ത് വർഷം മുമ്പ് മരിച്ച 14കാരന്റെ മൃതദേഹഭാഗങ്ങൾ പരിശോധനയ്ക്ക് അയക്കുമ്പോൾ
സിസ്റ്റര്‍ അഭയ കേസില്‍ തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്ന് കോടതി മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കി. അഭയയുടെ ഡയറി ഉള്‍പ്പെടെ എട്ട് തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്നും ഇവ കോടതിയില്‍ രേഖാമൂലം തിരികെ നല്‍കിയില്ലെന്നുമാണ് മൊഴി നല്‍കിയത്.ഒന്നാം ഘട്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയ അഭയയുടെ അധ്യാപിക പ്രൊഫ ത്രേസ്യാമ്മയുടെ എതിര്‍ വിസ്താരം നടത്തിയിരുന്നു.
ALSO READ: ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന നാരങ്ങാ അദ്ദേഹം പൂജയ്ക്ക് ഉപയോഗിച്ചു, പരിഹാസവുമായി ഒവൈസി
അതിനിടെ കേസിലെ സാക്ഷി പട്ടികയില്‍ നിന്നും ചില ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് രണ്ടാംഘട്ട വിസ്താര വേളയില്‍ പ്രതിഭാഗം കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാക്ഷി പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തര്‍ക്കം ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നുള്ളത് വിചാരണ കോടതിയുടെ അധികാരമാണെന്നും സിബിഐ കോടതി അറിയിച്ചു. കേസില്‍ രണ്ടാംഘട്ട വിചാരണ ഒക്ടോബര്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. ആദ്യഘട്ട വിസ്താരത്തില്‍ ആറുപേരാണ് കൂറുമാറിയത്. എട്ടു പേര്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയത്.
Post Your Comments