Latest NewsNewsBusiness

കാറുകള്‍ക്ക് ഓഫറുകളുടെ പെരുമഴ : ഈ കമ്പനിയുടെ കാറുകള്‍ക്ക് 2 ലക്ഷം രൂപ വരെ ഇളവ്

മുംബൈ : കാറുകള്‍ക്ക് ഓഫറുകളുടെ പെരുമഴ. ഹ്യൂണ്ടായ് കമ്പനിയാണ് കാറുകള്‍ക്ക് വലിയ ഓഫരുകള്‍ നല്‍കുന്നത്. വിവിധ മോഡലുകളില്‍ 55000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ഇളവുകളാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട് ഡീല്‍സ് ഓണ്‍വീല്‍ എന്ന പേരിലാണ് ഒക്ടോബര്‍ ഓഫറുകള്‍ ഹ്യുണ്ടായ് നല്‍കുന്നത്. ഈ മാസം അവസാനം വരെയാണ് ഇളവുകളുടെ കാലാവധി. ചെറു കാറായ സാന്‍ട്രോ വാങ്ങുമ്പോള്‍ 55000 രൂപ ഇളവ് ലഭിക്കും. 30000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5000 കോര്‍പ്പറേറ്റ് ഓഫറും അടക്കമാണ് ഇളവുകള്‍. പഴയ ഇയോണ്‍, സാന്‍ട്രോ എന്നിവ മാറ്റി പുതിയ സാന്‍ട്രോ സ്വന്തമാക്കുന്നവര്‍ക്ക് 10000 രൂപ അധിക എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നുണ്ട്.

Read Also : ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന നാരങ്ങാ അദ്ദേഹം പൂജയ്ക്ക് ഉപയോഗിച്ചു, പരിഹാസവുമായി ഒവൈസി

ഗ്രാന്‍ഡ് ഐ10നും എക്‌സ്സെന്റിനും 95000 രൂപയുടെ ഇളവാണ് നല്‍കുന്നത്. 60000 രൂപ ക്യാഷ് ഡിസൗണ്ടും 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5000 കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ അടക്കമാണ് ഇളവുകള്‍. എലൈറ്റ് ഐ20 ഇറ, മാഗ്‌ന മോഡലുകള്‍ക്ക് 10000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് 5000 കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ അടക്കം 35000 രൂപ ഇളവ് നല്‍കുന്നുണ്ട്. എലൈറ്റ് ഐ20യുടെ സ്‌പോര്‍ട്ടിനും മുകളിലേയ്ക്ക് എല്ലാമോഡലുകള്‍ക്കും 40000 രൂപ ക്യാഷ് ഡിസൗണ്ട് 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് 5000 കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ അടക്കം 65000 രൂപ ഇളവ് നല്‍കുന്നുണ്ട്.

ക്രേറ്റയുടെ 1.6 ലീറ്റര്‍ എന്‍ജിന്‍ മോഡലിന് 80000 വരെ ഇളവ് നല്‍കുന്നുണ്ട്. ക്യാഷ് ഡിസൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും അടക്കമാണത്. വെര്‍നയ്ക്ക് ക്യാഷ് ഡിസൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഓഫറും അടക്കം 60000 രൂപ വരെ ഇളവും എലാന്‍ട്രയുടെ പഴയ മോഡലിനും ട്യുക്‌സണിനും 1.25 രൂപ ക്യാഷ് ഡിസൗണ്ടും 75000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 2 ലക്ഷം രൂപ വരെ ഇളവും നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button