കണ്ണൂർ: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് കേസിൽ വാദം കേൾക്കുക.
2022 ഒക്ടോബർ 22ന് നടന്ന ക്രൂര കൊലപാതകത്തിന്റെ കുറ്റപത്രം ഒന്നര മാസം കൊണ്ടാണ് പാനൂർ പോലീസ് സമർപ്പിച്ചത്. മാനന്തേരി സ്വദേശി എ ശ്യാംജിത്താണ് കേസിലെ പ്രതി. വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മാരകായുധമുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 73 സാക്ഷികളെ വിസ്തരിക്കും.
2022 ഒക്ടോബർ പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23)യെ പ്രതി കൊലപ്പെടുത്തിയത്.
Post Your Comments