വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിന്ന യുവതിയെ സഹായിച്ചതിനെ കുറിച്ച് വ്യക്തമാക്കി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ചാറ്റൽ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാൻ ആ പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയെന്നാണ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Read also: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പൊലീസ് പിടിയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഞങ്ങൾ നോക്കി നിൽക്കാറില്ല…
കൂലിയും വാങ്ങാറില്ല…
ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ..
അതിനിടെയാണ് എൻ.എ.ഡി കവലക്കു സമീപം ആ കാഴ്ച അവർ കണ്ടത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു സഹോദരി. ചാറ്റൽ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാൻ ആ പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറക്കുന്നത് കണ്ടപ്പോൾ സമീപത്തുളള ചിലരും സഹായിക്കാനെത്തി. എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്.. അതാണ് പൊലീസിന് അഭിമാനവും ഉൾക്കരുത്തും പകരുന്നത്.
Post Your Comments