Latest NewsKeralaNews

കരിപ്പൂര്‍ റണ്‍വേ ഭാഗികമായി അടച്ചിടും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. നവീകരണ പ്രവർത്തനങ്ങൾക്കായാണ് റണ്‍വേ അടയ്ക്കുന്നത്. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുക. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തികളെ ഇത് ബാധിക്കില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു. നിലവിലെ വിമാനസമയം ക്രമീകരിക്കും.

Read also: ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button