തൊടുപുഴ : പ്രവാസിയുടെ മരണത്തില്‍ ദുരൂഹത, കോടികളുടെ സ്വത്ത് കൈക്കലാക്കാന്‍ രണ്ടാം ഭാര്യയുടെ ശ്രമം. മക്കളുടെ പരാതിയില്‍ തൊടുപുഴ നെയ്യശേരി സ്വദേശിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോടികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ കടുത്ത സമ്മര്‍ദമാണ് മരണത്തിനു പിന്നിലെന്ന മക്കളുടെ ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 2 കോടിയിലേറെ രൂപയും സ്വത്തു രേഖകളും രണ്ടാം ഭാര്യ കൈവശപ്പെടുത്തിയെന്നും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്
മങ്ങാട്ടുകവലയില്‍ താമസിച്ചിരുന്ന നെയ്യശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വില്‍സണെ (65) 2018 ഡിസംബര്‍ 31 ന് വൈകിട്ട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മരണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. വില്‍സന്റെ രണ്ടാം ഭാര്യ കോട്ടയം പാമ്പാടി സ്വദേശിനി ഈ സമയം, ആദ്യ ഭാര്യയിലെ മക്കള്‍ക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു.
എന്നാല്‍ പിതാവ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാമ്പാടി സ്വദേശിനിയും മകനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതു തള്ളുകയും, ജോണിന്റെ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു അന്വേഷണ ചുമതല നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Post Your Comments